Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.T. Thomas

പി.​റ്റി തോ​മ​സ് പൈ​നാ​ൽ സ്മാ​ര​ക പ്ര​ഭാ​ഷ​ണം

തൊ​ടു​പു​ഴ: ഡി​സിഎ​ൽ കോട്ടയം പ്രവിശ്യാ കോ-ഓർഡിനേറ്ററാ യിരുന്ന പി.റ്റി.തോമസ് പൈനാലിന്‍റെ സ്മരണാർത്ഥം തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ലാ​മ​ത് പി.​റ്റി തോ​മ​സ് പൈ​നാ​ൽ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി .

കൂ​ത്താ​ട്ടു​കു​ളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇ.​എം.​എ​ച്ച് എ​സി​ൽ ചേ​ർ​ന്ന യോ​ഗം പാ​ല​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​ജെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു .

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ ബ​ന്ധ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡി ​സി. എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ പ്ര​ഭാ​ഷ​ണം ന​ട​ത്തി .

സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റ്റീ​ന ഏ​റ​ൻ​കേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ്. ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് , പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു ജെ​യിം​സ്, വി​ൻ​സ​ൺ മാ​ത്യു, ഡി​സി​എ​ൽ മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ന്തി​നി. ആ​ർ., ശാ​ഖാ ഡ​യ​റ​ക്ട​ർ റി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up